വീട്ടിലും രഹസ്യ കേന്ദ്രങ്ങളിലും വ്യാജ വാറ്റ്; വാഷും ചാരായവുമായി യുവാവ് പിടിയിൽ

home-excise-case-2507
SHARE

ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ വ്യാജ വാറ്റ് പതിവാക്കിയ യുവാവ് അറസ്റ്റില്‍. പാലക്കാട് വലപ്പുഴ ചൂരക്കോട് സ്വദേശി അനീഷിനെയാണ് ഇരുന്നൂറ് ലീറ്റര്‍ വാഷും അഞ്ച് ലീറ്റര്‍ ചാരായവുമായി എക്സൈസ് പിടികൂടിയത്. പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും പട്ടാമ്പി റേഞ്ച് എക്സൈസും സംയുക്തമായിട്ടായിരുന്നു പരിശോധന. 

വീട്ടിലും രഹസ്യ കേന്ദ്രങ്ങളിലുമായിരുന്നു അനീഷിന്റെ വാറ്റ്. ചാരായം വീട്ടില്‍ സൂക്ഷിച്ച് പതിവ് ഇടപാടുകാര്‍ക്ക് കൈമാറുന്നതായിരുന്നു രീതി. ലോക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ പൂട്ടിക്കിടന്ന സമയം സ്വന്തം ആവശ്യത്തിനായാണ് ആദ്യം വാറ്റ് തുടങ്ങിയത്. പിന്നീട് സാമ്പത്തിക നേട്ടം കണക്കിലെടുത്ത് കൂടുതലാളുകള്‍ക്ക് ചാരായം കൈമാറുകയായിരുന്നു. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന വിപുലമാക്കിയിട്ടുണ്ടെന്ന് എക്സൈസ്. 

അനീഷിനെ പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഓണക്കാലത്തെ ലഹരിവരവ് മുന്നില്‍ക്കണ്ട് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് എക്സൈസ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...