17കാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് തല്ലിക്കൊന്നു; പ്രതിയുടെ വീട്ടിൽ സംസ്ക്കരിച്ച് ബന്ധുക്കൾ

bihar-new-acase
SHARE

കുടുംബത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിന് 17 വയസുകാരനെ പിടികൂടി ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. വിവരം അറിഞ്ഞ നാട്ടുകാരും 17കാരന്റെ ബന്ധുക്കളും മൃതദേഹം മുഖ്യപ്രതിയുടെ വീടിന് മുന്നിൽ ചിതകൂടി സംസ്ക്കരിച്ചു. ബിഹാറിലെ മുസാഫർപൂരിൽ നിന്നാണ് നടുക്കുന്ന വാർത്ത.

രപുര രാംപുര്‍ഷാ ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമത്തിൽ തന്നെയുള്ള സൗരഭ്കുമാർ എന്ന 17കാരനാണ് പ്രണയിച്ചതിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ടത്. രാത്രി കാമുകിയെ കാണാൻ അവളുടെ വീട്ടിലെത്തിയ സൗരഭിനെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. പിന്നാലെ അതിക്രൂരമായി തല്ലുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ചെയ്തു. ഇതോടെ ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞതോടെ നാട്ടുകാരും യുവാവിന്റെ ബന്ധുക്കളും പാഞ്ഞെത്തി. 

പോസ്മോർട്ടം നടത്തി വിട്ടുകാെടുത്ത മൃതദേഹം മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയുടെ വീടിന് മുന്നിൽ െകാണ്ടുവന്ന് ചിതയൊരുക്കി സംസ്ക്കരിച്ചു. പിന്നാലെ പ്രതിയുടെ വീടും നാട്ടുകാർ തല്ലിത്തകർത്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...