വനപാലകരെ ആക്രമിച്ച കേസ്; നായാട്ട് സംഘത്തിലെ ഒരാൾ പിടിയിൽ

Forestarrest-1
SHARE

കേരള - തമിഴ്നാട് അതിർത്തിയായ ചെല്ലാർകോവിൽ വനമേഖലയിൽ വച്ച് തമിഴ്നാട് വനപാലകരെ ആക്രമിച്ച നായാട്ട് സംഘത്തിലെ ഒരാളെ തമിഴ്നാട് പൊലീസ് പിടികൂടി. കുമളി ഓടമേട് സ്വദേശി സോജൻ ജോസഫാണ് പിടിയിലായത്. പുലർച്ചെ നാലു മണിയോടെ ഓടമേട്ടിലെ വീട്ടിൽ നിന്നാണ് സോജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട് ഗൂഡല്ലൂർ പൊലീസ് ദിവസങ്ങളായി നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് സോജന്‍ പിടിയിലായത്. സോജൻ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് തമിഴ്നാട് പൊലീസ് പറയുന്നു. ഒപ്പമുണ്ടായിരുന്നവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ജൂൺ 30-ന് രാത്രിയിലാണ് ചെല്ലാർകോവിലിനു സമീപമുള്ള വനമേഖലയിൽ തമിഴ്നാട് വനപാലകർക്ക് നേരെ ആക്രമണം ഉണ്ടായത്. വനമേഖലയിൽ രാത്രി പട്രോളിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ നായാട്ടു സംഘം കുടുങ്ങി. തുടര്‍ന്ന് തോക്കുചൂണ്ടി രക്ഷപെടാൻ ശ്രമിച്ചു. പിടിവലിക്കിടയിൽ തോക്കിൽ നിന്ന് വെടി പൊട്ടിയെങ്കിലും ആർക്കും പരുക്കേറ്റില്ല. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ വാക്കത്തി ഉപയോഗിച്ച് വനപാലകരെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കേരള – തമിഴ്നാട് പൊലീസും, വനപാലകരും രാത്രി വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ പക്കൽ നിന്നും തോക്ക്, വാക്കത്തി, മാൻകൊമ്പ് എന്നിവയും പിടിച്ചെടുത്തു. പിടിയിലായ സോജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...