എണ്ണയ്ക്കാട്ട് വാറ്റുകേന്ദ്രം കണ്ടെത്തി; നൂറു ലിറ്റര്‍ കോട പിടിച്ചെടുത്തു

vatraidchengannur2
SHARE

ചെങ്ങന്നൂരിനടുത്ത് എണ്ണയ്ക്കാട്ട് വാറ്റുകേന്ദ്രം കണ്ടെത്തി. നൂറു ലിറ്റര്‍ കോട പിടിച്ചെടുത്തു. വാറ്റുകാരന്‍ ഓടി രക്ഷപെട്ടു. ഉച്ചയോടെയാണ് എക്സൈസ് സംഘം വാറ്റ് കേന്ദ്രത്തിലെത്തിയത്. എക്സൈസ് സംഘം എത്തുമ്പോള്‍ 30 ലിറ്റര്‍ കോ‌ട അടുപ്പില്‍ തിളയ്ക്കുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ടാണ് വാറ്റുകാരന്‍ രക്ഷപെട്ടത്. വാറ്റാനായി സൂക്ഷിച്ച 70 ലിറ്റര്‍ കോടയും കണ്ടെത്തി നശിപ്പിച്ചു രക്ഷപെട്ടയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് വൈകില്ലെന്നും എക്സൈസ് അറിയിച്ചു. വാറ്റാനുപയോഗിച്ച പാത്രങ്ങളും ഗ്യാസ് സിലിണ്ടറും അടുപ്പും എക്സൈസ് പിടിച്ചെടുത്തു. പുഴയോരം കേന്ദ്രീകരിച്ച് ഒറ്റപ്പെട്ട മേഖലകളാണ് വാറ്റുകാര്‍ തിരഞ്ഞെടുക്കുന്നത്. 

വള്ളത്തിലേ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിയുകയുള്ളു. എക്സൈസ് സംഘം എത്തുന്നത് ദൂരെനിന്നേ കാണാന്‍ കഴിയുന്നതോടെ വാറ്റുകാര്‍ പുഴയില്‍ ചാടി രക്ഷപെടുന്നതാണ് പതിവ്. ലോക്ക്ഡൗണ്‍ കാലത്ത് സംഘം വ്യാപകമായി കള്ളവാറ്റു ന‌ടത്തിയതായാണ് വിവരം. എക്സൈസ് ചെങ്ങന്നൂര്‍ റേഞ്ച് അസിസ്റ്റന്‍ഡ് ഇന്‍സ്പെക്ടര്‍ എന്‍. ശ്രീകണ്ഠന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

MORE IN Kuttapathram
SHOW MORE
Loading...
Loading...