ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: പണം തിരികെ ലഭിക്കാൻ സർക്കാർ ഇടപെടണം: നിക്ഷേപകർ

fashion-gold-case-2
SHARE

ഫാഷന്‍ ഗോള്‍ഡ് കേസില്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുമ്പോഴും നിക്ഷേപകരുടെ ആവശ്യം പണം തിരികെ ലഭിക്കുക എന്നതാണ്. അന്വേഷണ സംഘത്തിനും സര്‍ക്കാരിനും തന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുക. കേസില്‍ 2019ലെ അനിയന്ത്രിത നിക്ഷേപ നിരോധന നിയമ പ്രകാരമുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയാണ് ഇനി ചെയ്യേണ്ടത്. നിയമപരമായി കഴിയുന്ന ഏക സാധ്യത സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം'

നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലും പോയവരും പോകാത്തവരുമായി അറുന്നൂറിലേറെ നിക്ഷേപകരുണ്ട്. ലഭിക്കാനുള്ള പണം നൂറു കോടിയോളം രൂപയും. ഇവര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള എക മാര്‍ഗം ജ്വല്ലറി മാനേജിങ് ഡയറക്ടര്‍, ചെയര്‍മാന്‍, മറ്റ് ഡയറക്ടര്‍മാര്‍,, ജ്വല്ലറിയുെട പേരില്‍ സമ്പാദിച്ച സ്വത്തുവകകള്‍ അന്വേഷണസംഘം കണ്ടുകെട്ടി കോടതിയില്‍ സമര്‍പ്പിക്കുക എന്നതാണ്. അതിനായി നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള 2019ലെ അനിയന്ത്രിത നിക്ഷേപ നിരോധന നിയമ പ്രകാരമുള്ള കൂടുതല്‍ വകുപ്പുകള്‍ ഈ കേസില്‍ ചുമത്തണം. അതിനായി സര്‍ക്കാര്‍ ഹൈക്കോടതിയുമായി ആലോചിച്ച് തട്ടിപ്പ് കേസിലെ പരാതി പരിഹാരത്തിന് മാത്രമായി ഒരു പ്രത്യേക കോടതിയെയും ജഡ്ജിയെയും നിശ്ചയിക്കണം. തുടര്‍ന്ന് ജില്ലാ കലക്ടറെ പ്രത്യേക അധികാരിയായി നിശ്ചയിച്ചുകൊണ്ട് തീരുമാനവും എടുക്കണം. ജ്വല്ലറിയുടമകളുടെ സ്വത്ത് കണ്ടുകെട്ടി കോടതി മുന്‍പാകെ സമര്‍പ്പിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള സാധ്യത തെളിയും. 

സഹാറ ചിട്ടി പോലെയുള്ള തട്ടിപ്പുകളെ തുടര്‍ന്നാണ് രാജ്യത്തെ നിക്ഷേപകരെ സംരക്ഷിക്കാന്‍ അനിയന്ത്രിത നിക്ഷേപ നിരോധന നിയമം കൊണ്ടുവന്നത്. പത്തനംതിട്ടയിലെ പോപ്പുലര്‍ ഫിനാന്‍സ് കേസിലും ഈ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...