ഷാർജയിൽ മരിച്ച മലയാളിയുടേത് അപകടമരണം; സ്ഥിരീകരിച്ച് പൊലീസ്

Sharjah-Death-1
SHARE

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇടുക്കി സ്വദേശിയായ വിഷ്ണു വിജയൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് ഷാർജ പൊലീസ്. താമസസ്ഥലത്ത് ആഫ്രിക്കൻ വംശജരുടെ വഴക്ക് കണ്ട് ഭയന്ന് കെട്ടിടത്തിൻറെ ഒന്നാം നിലയിലെ ബാൽക്കണയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്ന തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാർജ അബു ഷഗാരയിൽ ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ മരിച്ച വിവരം നാട്ടിൽ സുഹൃത്തുക്കൾ അറിയിച്ചത്. താമസയിടത്ത് ആഫ്രിക്കൻ വംശജർ തമ്മിലുള്ള വഴക്കിനിടെ കുത്തേറ്റ് മരിച്ചെന്നായിരുന്നു വിവരം. എന്നാൽ, കൊലപാതകമല്ലെന്നും കെട്ടിടത്തിൽ നിന്ന് വീണാണ് വിഷ്ണു മരിച്ചതെന്നും പൊലീസ് സ്ഥീരകരിച്ചു. വഴക്ക് നടക്കുമ്പോൾ വിഷ്ണു സംഭവസ്ഥലത്തുണ്ടായിരുന്നു. വഴക്ക് കണ്ട് ഭയന്ന് കെട്ടിടത്തിൻറെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് വീണുമരിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗുരുതര പരുക്കേറ്റ വിഷ്ണു രക്തം വാർന്നാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കാൻ തക്ക മുറിവ് ശരീരത്തിലില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഷാർജ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിരുന്നു.  ഷാർജയിൽ  ബ്യൂട്ടി പാർലറിലെ ജീവനക്കാരനായിരുന്നു മരണമടഞ്ഞ വിഷ്ണു. അതേസമയം, മരിച്ച വിഷ്ണുവിൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...