അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ചു; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ

maker-artist
SHARE

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി നടിയെ പീഢിപ്പിച്ച കേസില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സജിന്‍ കൊടകര അറസ്റ്റില്‍. രണ്ടു സ്ത്രീകളുടെ പരാതികളില്‍ രണ്ടു കേസുകള്‍ തൃശൂരില്‍ റജിസ്റ്റര്‍ െചയ്തു. 

സഹകലാസംവിധായകനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് സജിന്‍ കൊടകര. കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ച സ്ത്രീയുടെ പരാതി അന്വേഷിച്ചപ്പോഴാണ് സജിനെ തൃശൂര്‍ മുളങ്കുന്നത്തുകാവ് പൊലീസ് പിടികൂടിയത്. മൊബൈല്‍ ഫോണു‍കള്‍ പരിശോധിച്ച പൊലീസ് ഞെട്ടി. ഒട്ടേറെ സ്ത്രീകളുമായി നടത്തി ചാറ്റുകള്‍ കണ്ടെത്തി. സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോയും പൊലീസിന് കിട്ടി. മാത്രവുമല്ല, സ്ത്രീകളുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ഈ തെളിവുകള്‍ അനുസരിച്ചാണ് കൂടുതല്‍ കേസുകള്‍ പ്രതിയ്ക്കെതിരെ ചുമത്തുന്നത്. പലസ്ത്രീകളും ഭയന്ന് പരാതി നല്‍കാതെ ഒഴിഞ്ഞുമാറി. മുപ്പത്തിയാറുകരനായ പ്രതി ഇതിനോടകം ഒട്ടേറെ സ്ത്രീകളെ ശാരീരികമായും മാനസികമായും പീഢിപ്പിച്ചതായി പൊലീസ് പറഞ്ഞു.

സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിന് ഇയാൾ ഉപയോഗിച്ചിരുന്ന എയർഗൺ, അശ്ലീല ചിത്രങ്ങൾ നിറഞ്ഞ പെൻഡ്രൈവ്, ഒന്നിലധികം മൊബൈൽഫോൺ എന്നിവ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് പല ജില്ലകളിൽ നിന്നും പൊലീസിന് ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയ്ക്കെതിരെ ഇനിയും കേസുകള്‍ റജിസ്റ്റർ ചെയ്യും.

MORE IN Kuttapathram
SHOW MORE
Loading...
Loading...