വിദ്യാര്‍ഥിനിയേയും നഴ്സിനേയും ആക്രമിക്കാന്‍ ശ്രമിച്ചു; കീഴ്ശാന്തി അറസ്റ്റില്‍

arrested-for-trying-to-assa
SHARE

തൃശൂര്‍ മെഡിക്കല്‍ കോളജ് ക്യാംപസില്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയേയും നഴ്സിനേയും ആക്രമിക്കാന്‍ ശ്രമിച്ച കീഴ്ശാന്തി അറസ്റ്റില്‍. ബൈക്കില്‍ എത്തിയ ആള്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി പൊലീസിന് പരാതി ലഭിച്ചിരുന്നു.  

സന്ധ്യാസമയത്ത് മെഡിക്കല്‍ കോളജ് ക്യാംപസില്‍ നടന്നുപോകുന്ന സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ബൈക്കില്‍ എത്തിയ യുവാവിന് എതിരെയായിരുന്നു പരാതി. മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞത്. ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരനായ തിരുവനന്തപുരം സ്വദേശി ഗോപീകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ അനന്ത‌ലാലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...