സമൂഹമാധ്യമത്തിൽ വിഡിയോ ചെയ്തു; യുവതിയെ കാമുകൻ തീക്കൊളുത്തി കൊന്നു

kollam-murder
SHARE

കൊല്ലം ഇടമുളയ്ക്കലില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ കാമുകന്‍ തീക്കൊളുത്തി കൊന്നു. സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതാണ് പ്രകാപനത്തിന് കാരണം. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും ഗുരുതരാവസ്ഥയിലാണ്.

മരിച്ച ആതിരയും ഷാനവാസും രണ്ടു വര്‍ഷത്തോളമായി ഒന്നിച്ചാണ് താമസം. ഇരുവരും മുന്‍പ് വിവാഹതിരായവരാണ്. ആദ്യ ബന്ധം നിയമപരമായി വേര്‍പ്പെടുത്തായിരുന്നു ആതിരയും ഷാനവാസും ഒന്നിച്ച് താമസിച്ചത്. മൂന്നു മാസം പ്രായുള്ള കുട്ടിയുണ്ട്. സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം വഴക്കുണ്ടായി. തര്‍ക്കതിനൊടുവില്‍ ആതിരയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച ശേഷം ഷാനവാസും തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

നാല്‍പതുശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...