ജോലി തട്ടിപ്പ്, വിവിധ ജില്ലകളിൽ ആറു വിവാഹം; അറസ്റ്റ്

pkg-payyolicheating-clt
SHARE

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി കോഴിക്കോട് പയ്യോളിയില്‍ പിടിയില്‍. കണ്ണൂര്‍ അരിയില്‍ സ്വദേശി ബാബക്കാട് വീട്ടില്‍ പവിത്രന്‍ ആണ് പിടിയിലായത്.വിവിധ ജില്ലകളില്‍ ഇയാള്‍ ആറ് വിവാഹങ്ങളും  

ജോലി വാഗ്ദാനം ചെയ്ത്  പയ്യോളി ഇരിങ്ങത്ത് സ്വദേശിയില്‍ നിന്ന്  പണം തട്ടിയ കേസിലാണ്  കണ്ണൂര്‍ അരിയില്‍ സ്വദേശിയായ പവിത്രനെ പൊലിസ് പിടികൂടിയത്. സി.ഐ.എസ്.എഫില്‍ ജോലി വാഗ്ദാനം ചെയ്തു പരാതിക്കാരനില്‍ നിന്ന്  7 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. താമരശേരി അടിവാരത്തുവച്ചാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ തട്ടിപ്പുകള്‍  നടത്തിയതായി കണ്ടെത്തിയത്.റയില്‍വേ, ഭൂഗര്‍ഭ വകുപ്പ്, വിമാനത്താവളം എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം  നടത്തിയായിരുന്നു തട്ടിപ്പ്

കോഴിക്കോട് പറയഞ്ചേരിയില്‍ ഒരു കരിയര്‍ വിദ്യാഭ്യാസ സ്ഥാപനവും പ്രതി നടത്തിയിരുന്നതായി സൂചനയുണ്ട്. വിവിധ ജില്ലകളില്‍ നിന്നായി ആറു വിവാഹം കഴിച്ചിട്ടുണ്ട്.വിവാഹത്തിനായി ഒാരോയിടത്തും ഒാരോ പേരാണ് പറയാറ്. വിവിധ പേരുകളില്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പ്രതിക്കുണ്ട്.തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലിസ്. പയ്യോളി  എസ്.ഐ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്

MORE IN Kuttapathram
SHOW MORE
Loading...
Loading...