ആറാം ക്ലാസുകാരിയെ ഗർഭിണിയാക്കി അധ്യാപകൻ; കാവൽ നിന്ന് സഹഅധ്യാപകൻ; നടുക്കം

minor-rape-arrest-new
SHARE

ആറാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിൽ നിന്നാണ് നടുക്കുന്ന വാർത്ത. കുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലാക്കിയപ്പോഴാണ് നടുക്കുന്ന പീഡനവിവരം പുറത്തുവരുന്നത്. പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്നും കണ്ടെത്തി. 

13 വയസ് പ്രായമുള്ള കുട്ടിയെ പലതവണ അധ്യാപകൻ പീഡനത്തിന് ഇരയാക്കി. കുട്ടി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച് ബലാൽസംഗത്തിനിരയാക്കിയെന്നും മറ്റൊരു അധ്യാപകന്‍ ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. രണ്ട് അധ്യാപകരും ഇപ്പോൾ ഒളിവിലാണ്. വിവരം പുറത്തുപറയരുതെന്ന് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.  

MORE IN Kuttapathram
SHOW MORE
Loading...
Loading...