പൂണെയിലെ സാമ്പത്തിക തട്ടിപ്പ്: സനു മോഹന്റെ കസ്റ്റഡി നീട്ടി

sanumohan-04
SHARE

മുംബൈ പോലീസിന്റെ പക്കലുള്ള വൈഗ കൊലക്കേസ് പ്രതി സനു മോഹന്റെ കസ്റ്റഡി കാലാവധി നീട്ടി. മുംബൈ ചീഫ് മെട്രോപോളിറ്റൻ കോടതിയാണ് ഈ മാസം 14 വരെ കസ്റ്റഡി നീട്ടി നൽകിയത്. പൂണെയിലെ  സാമ്പത്തിക തട്ടിപ്പുകേസാണ് മുംബൈ പോലീസ് അന്വേഷിക്കുന്നത്.

മുംബൈയിലെ എട്ട് സ്റ്റീൽ വ്യാപാരികളിൽനിന്നായി 6 കോടി രൂപ തട്ടിയെടുത്തതാണ് സനുമോഹനെതിരായ പ്രധാന  തട്ടിപ്പ് കേസ്. ഈ കേസിലെ തെളിവെടുപ്പ് മുംബൈ ക്രൈംബ്രാഞ്ച് പൂർത്തിയാക്കി. സനു മോഹനന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വിശദമായി വീണ്ടും ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് 3 ദിവസം കൂടി  കസ്റ്റഡിയിൽ ചോദിച്ചത്. പതിമൂന്നുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന സനുവിനെ ഈ മാസം അഞ്ചിനാണ് മുംബൈയിലെത്തിച്ചത്. 

മുംബൈയിലെ നടപടികൾ പൂർത്തിയാക്കി സനു മോഹനെ കാക്കനാട് സബ് ജയിലിൽ തിരികെയെത്തിക്കും. മകളെ കൊന്ന കേസിൽ സനുമോഹനെതിരെ തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ മകളെ കൊന്നശേഷം ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനുമോഹന്റെ പദ്ധതിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 18 നാണ് കർണാടകയിലെ കാർവാറിൽനിന്ന് ഒളിവിൽ കഴിഞ്ഞിരുന്ന സനുമോഹനെ കേരള പോലീസ് പിടികൂടിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...