കുമളിയിൽ 300 കിലോ നിരോധിത കീടനാശനിയിയും മദ്യവും പിടികൂടി

kumali-excise-04
SHARE

ഇടുക്കി കുമളി ചെക്പോസ്റ്റിൽ മുന്നൂറ് കിലോ നിരോധിത കീടനാശനിയിയും, രണ്ടര ലീറ്റർ മദ്യവും പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പത്തുമുറി സ്വദേശികൾ പിടിയിലായത്. നിരോധിത കീടനാശിനികൾ കൃഷി വകുപ്പിന് കൈമാറി.

കുമളി പത്തുമുറി മേപ്പാറ സ്വദേശികളായ മുത്തുകുമാർ, പ്രകാശ് എന്നിവരാണ് എക്സൈസ് പിടിയിലായത്. അതിർത്തിയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 300 കിലോ നിരോധിത കീടനാശിനിയായ ഫുരിഡാൻ, 2.5 ലീറ്റർ മദ്യം എന്നിവ കണ്ടെത്തി. നിരോധിത കീടനാശിനി 25 കിലോയുടെ 12 ചാക്കുളിലാണ് നിറച്ചിരുന്നത്. ഇവ കൃഷി വകുപ്പിന് കൈമാറി. 

2.5 ലീറ്റർ വിദേശ മദ്യം കടത്തിയതിന് അബ്കാരി വകുപ്പ് പ്രകാരം കേസെടുത്തു. പ്രതികളെയും, വാഹനവും വണ്ടിപ്പെരിയാർ എക്സൈസിന് കൈമാറി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...