അടൂരില്‍ ചാരായം വാറ്റിനിടെ രണ്ടുപേർ പിടിയിൽ; ചാരായവും കോടയും പിടികൂടി

pta-vat-05
SHARE

പത്തനംതിട്ട അടൂരില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കെ രണ്ടുപേരെ പൊലീസ് പിടികൂടി. പെരുങ്ങനാടുള്ള റബര്‍തോട്ടത്തിനു നടുവിലായിരുന്നു വാറ്റ്. വാറ്റുചാരായവും, കോടയും വാറ്റാനുപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വാറ്റ് വ്യാപകമാണെന്ന വിവരത്തന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്. പെരിങ്ങനാട് സ്വദേശി നാരായണന്‍, പെരുമ്പാങ്കുഴി അലക്സ് എന്നിവരാണ് പിടിയിലായത്.

രണ്ട് ലീറ്റര്‍ ചാരായവും, 25 ലീറ്റര്‍ കോടയും വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങളുംപൊലീസ് പിടിച്ചെടുത്തു.  പെരുങ്ങനാടുള്ള റബര്‍തോട്ടത്തിനുനടുവുലായിരുന്നു വാറ്റ്. 2000 രൂപയ്ക്കായിരുന്നു ഒരുലീറ്റര്‍ ചാരായംവിറ്റിരുന്നത്. ജില്ലയില്‍ പലയിടത്തും ചാരായ വാറ്റ് നടക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. പ്രതികള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...