കൊച്ചിയിൽ എടിഎം കത്തിക്കാന്‍ ശ്രമം; പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു

atm-fire
SHARE

കളമശേരിയില്‍ കുസാറ്റ് ക്യാംപസിനുള്ളിലെ എസ്.ബി.ഐ എ.ടി.എം കത്തിക്കാന്‍ ശ്രമം. മെഷീനിന് തീയിടുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എ.ടി.എമ്മിലെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും, കത്തി നശിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇതാണ് കുസാറ്റ് ക്യാംപസിലെ എ.ടി.എമ്മിന് തീയിട്ട വ്യക്തി. ഞായര്‍ രാത്രി ഏഴേമുക്കാലോടെയാണ് ഇയാള്‍ കൗണ്ടറിലെത്തിയത്. ആദ്യം കാര്‍ഡുപയോഗിച്ച് പണമെടുക്കാന്‍ നോക്കി. നടക്കാതെ വന്നതോടെ കാര്‍ഡ് പോക്കറ്റിലിട്ടു. പിന്നാലെ ബാഗില്‍ ഒരു കുപ്പിയില്‍നിറയെ കരുതിയിരുന്ന പെട്രോള്‍ സമാനമായ ദ്രാവകം ഒഴിച്ചു. എന്നിട്ട് തീ കൊളുത്തി.

കുസാറ്റ് കോമണ്‍ ഫെസിലിറ്റി സെന്ററിലെ ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള എ.ടി.എം കൗണ്ടറിലായിരുന്നു യുവാവിന്റെ അക്രമം. മെഷീനില്‍നിന്ന് തീയും പുകയും വരുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ കണ്ടിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സംശയിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കത്തിച്ചതാണെന്ന് മനസിലായത്. കളമശേരി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

MORE IN CENTRAL
SHOW MORE
Loading...
Loading...