5 ദിവസം മുൻപ് കാണാതായ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയിൽ

adimaly-death-03
SHARE

അടിമാലി മാങ്കടവിൽ നിന്നും കാണാതായ കമിതാക്കളുടെ മൃതദേഹം പാൽക്കുളം മേട്ടിൽ കണ്ടെത്തി. മരക്കൊമ്പിൽ പെൺകുട്ടിയുടെ ചുരിദാർ ഷാളിൽ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. 5 ദിവസം മുൻപാണ് ഇവരെ കാണാതായത്. അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടിൽ വിവേക് (21), മൂന്നുകണ്ടത്തിൽ ശിവ ഗംഗ (19) എന്നിവരാണ് മരിച്ചത്. യുവാവ് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ്. ഇരിങ്ങാലക്കുടയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പെൺകുട്ടി. ഇവർ ഉപയോഗിച്ച ബൈക്ക് പാൽക്കുളം മേട്ടിൽ നിന്ന് 14ന് കണ്ടെത്തിയിരുന്നു. ഇടുക്കി ഡപ്യൂട്ടി റേഞ്ചർ ജോജി ജേക്കബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വനം വകുപ്പ് വാച്ചർമാരാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കിരിക്കുന്ന സ്ഥലത്തു നിന്നും മുക്കാൽ കിലോമീറ്റർ ഉള്ളിലേക്കു മാറിയാണു മൃതദേഹം കാണപ്പെട്ടത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...