ബസില്‍ കടത്തിയ 51 കിലോ കഞ്ചാവ് പിടിച്ചു; രണ്ട് പ്രതികളിൽ ഒരാൾ പിടിയിൽ

kanjikode-ganja-03
SHARE

പാലക്കാട് കഞ്ചിക്കോട് വന്‍ കഞ്ചാവ് വേട്ട. സ്വകാര്യബസില്‍ കൊണ്ടുവന്ന അന്‍പത്തിയൊന്നു കിലോ കഞ്ചാവ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. കഞ്ചാവുകടത്തുകാരായ പത്തനംതിട്ട റാന്നി സ്വദേശിയായ രാജേഷിെന പിടികൂടിയെങ്കിലും ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ രക്ഷപെട്ടു.

ദേശീയപാതയില്‍ കഞ്ചിക്കോട് ആലാമരം ബസ് സ്റ്റോപ്പിന് സമീപം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. അസമില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യടൂറിസ്റ്റ് ബസിലാണ് 51 കിലോ കഞ്ചാവ് കൊണ്ടുവന്നത്. ചെറിയ പായ്ക്കറ്റുകളില്‍ നിറച്ച കഞ്ചാവ് വലിയ ബാഗിലാണ് സൂക്ഷിച്ചിരുന്നത്.

യാത്രക്കാരനായ പത്തനംതിട്ട റാന്നി സ്വദേശി കൊല്ലമുള രാജേഷിനെ അറസ്റ്റ് ചെയ്തു. പരിശോധന സംഘത്തെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തെ സാഹസീകമായാണ് പിടികൂടിയത്. എന്നാല്‍ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ ബസില്‍ നിന്ന് മറ്റൊരു വാതില്‍ വഴി ചാടി രക്ഷപെട്ടു. കൊച്ചി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലെ ഇടനിലക്കാര്‍ക്കുവേണ്ടി എത്തിച്ചതാകാമെന്നാണ് സൂചന. 

പിടികൂടിയ കഞ്ചാവിന് അരക്കോടി രൂപ വിലവരും. 24 വയസ് പ്രായമുളള യുവാക്കള്‍ക്ക് ഇത്രയും ഉയര്‍ന്ന കഞ്ചാവ് വാങ്ങാന്‍ എവിടെ നിന്ന് പണം ലഭിച്ചു എന്നത് അന്വേഷണവിധേയമാണ്. ഈ മാസം ഇത് രണ്ടാം തവണയാണ് കഞ്ചിക്കോട് വലിയതോതിലുളള ലഹരി കടത്ത് പിടികൂടുന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...