വാഹനം മോഷ്ടിച്ച് നമ്പര്‍ മാറ്റി ഉപയോഗിക്കും; രണ്ടു പേർ പിടിയിൽ

bike-theft-02
SHARE

കോഴിക്കോട് വടകര ചോമ്പാലയില്‍ വാഹന മോഷണസംഘം പൊലീസ് പിടിയില്‍. കടമേരി സ്വദേശി റിജാസ് , ആയഞ്ചേരി സ്വദേശി പി.കെ രതീഷ് എന്നിവരാണ് വാഹനപരിശോധനക്കിടെ കുടുങ്ങിയത്. വാഹനം മോഷ്ടിച്ച് റജിസ്ട്രേഷന്‍ നമ്പര്‍ മാറ്റി ഉപയോഗിക്കുന്നതായിരുന്നു പ്രതികളുടെ രീതി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടകരയിലെ വ്യാപാരിയുടെ ബൈക്ക് മോഷ്ടിക്കപ്പെട്ടിരുന്നു. 

കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വാഹനപരിശോധനക്കിടയിലാണ് സംശകരമായി രീതിയില്‍ പ്രതികള്‍ പിടയിലാകുന്നത്. മോഷണം പോയ ബൈക്കും കണ്ടെത്തി. റജിസ്ട്രേഷന്‍ നമ്പര്‍ മാറ്റിയ നിലയിലായിരുന്നു. പ്രതികള്‍ നേരത്തെയും ബൈക്ക് മോഷണക്കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. കൂടാതെ മാല മോഷണവും ഇവരുടെ പേരിലുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...