ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഗൃഹനാഥന്‍ കൊല്ലപ്പെട്ടു; 2 പേർ കസ്റ്റഡിയില്‍

crimewb
SHARE

ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കതിനൊടുവില്‍ കൊല്ലം പുനലൂരില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. അയല്‍വാസി ഉള്‍പ്പടെ രണ്ടു േപരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിലൂടെ മാത്രമേമരണകാരണംവ്യക്തമാകുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ്ബാബുവാണ് മരിച്ചത്. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി സുരേഷ് ബാബുവിന്റെ മകന്‍ സുര്‍ജിത്തും  കല്ലാര്‍ സ്വദേശികളുമായി ഞായറാഴ്ച്ച വൈകുന്നേരും വഴക്കുണ്ടായി. നാട്ടുകാര്‍ ഇടപെട്ട് ഇരുകൂട്ടരെയും മടക്കി അയച്ചു. എന്നാല്‍ അര്‍ധരാത്രിയോടെ പത്തുപേരോളം വരുന്ന സംഘം സുരേഷിന്റെ വീട്ടിലെത്തി. വാക്കുതര്‍ക്കം കൈയ്യാങ്കളിയിലും കല്ലേറിലുമാണ് കലാശിച്ചത്. ഇതിനിടെ ഗൃഹനാഥന്‍ മരണപ്പെട്ടു.

ഒന്‍പതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മോഹനന്‍, സുനില്‍ എന്നിവരെ പിടികൂടി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...