ഗോതമ്പ് ശേഖരിക്കാൻ പാടത്തേക്ക് പോയി; 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു

minor-rape-case
SHARE

ഉത്തർപ്രദേശിലെ ബദായു ജില്ലയിൽ അ‍ഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി. ഇന്നലെ രാത്രി സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന്‍  പരിധിയിലാണ് നടുക്കുന്ന സംഭവം. വീട്ടുകാർക്കൊപ്പം ഗോതമ്പ് ശേഖരിക്കാൻ പാടത്തേക്ക് പോകുമ്പോഴാണ് കൃഷിയിടത്തിൽ ഒളിച്ചിരുന്ന പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു.

കുട്ടി കരഞ്ഞതോടെ ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തി. കുട്ടിയെ തിരഞ്ഞിറങ്ങിയ വീട്ടുകാരാണ് പ്രതിയെ പിടികൂടിയത്. മൃതദേഹത്തിന് സമീപം ഇയാളെ കണ്ടതോടെ വീട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ഇയാള്‍ ഉത്തരാഖണ്ഡ് സ്വദേശിയാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം പോസ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.

MORE IN Kuttapathram
SHOW MORE
Loading...
Loading...