തിരുവനന്തപുരം യൂണി. കോളജിൽ എസ്.എഫ്.ഐ-ബിരുദ വിദ്യാര്‍ഥി സംഘട്ടനം; വിഡിയോ

collage-fight
SHARE

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ ആരെയും പിടികൂടിയില്ല. എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളും തമ്മിലാണ് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായത്. കത്തിക്കുത്ത് കേസിന് ശേഷം കോളജില്‍ വീണ്ടും സംഘര്‍ഷഭരിതമാകുകയാണെന്ന് ആശങ്കയും ശക്തമായി.

വെള്ളിയാഴ്ച വൈകിട്ട് യൂണിവേഴ്സിറ്റി കോളജിലെ കാഴ്ചയാണിത്. വിദ്യാര്‍ഥികള്‍ തമ്മിത്തല്ലുന്നു. ഒരു വശത്ത് മൂന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥികളും മറുവശത്ത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുമാണ്.

അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ ആഘോഷങ്ങളായിരുന്നു വെള്ളിയാഴ്ച. ആഘോഷങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

രണ്ട് വര്‍ഷം മുന്‍പ് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ അഖിലെന്ന വിദ്യാര്‍ഥിയെ കുത്തിയത് വലിയ സംഘര്‍ഷങ്ങളും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. എസ്.എഫ്.ഐയുടെ പല തീരുമാനങ്ങള്‍ക്കെതിരെയും പ്രതികരിച്ചതായിരുന്നു കത്തിക്കുത്തില്‍ കലാശിച്ചത്. അതിന് ശേഷം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതെല്ലാം മാറി വീണ്ടും എസ്.എഫ്.ഐയുടെ അപ്രമാദിത്വവും സംഘര്‍ഷവും തുടങ്ങുന്നൂവെന്നതിന്റെ സൂചനയാണ് ഇന്നലത്തേതെന്ന് വിലയിരുത്തലുണ്ട്. വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുത്തിട്ടും എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി സംഘര്‍ഷത്തിന് വളം വയ്ക്കുന്നതാണെന്നും ആക്ഷേപമുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...