പെണ്‍വാണിഭം പൊലീസിന് അറിയിക്കുമെന്ന് പറഞ്ഞു; യുവാവിനെ കുത്തിക്കൊന്നു

young-man-stabbed-to-death-
SHARE

തിരുവനന്തപുരം കരമനയിലെ അപ്പാര്‍ട്മെന്റില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം.  സംഘത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍വാണിഭം നടക്കുന്നതറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയിലാണ് കരമനയ്ക്കടുത്ത് മേലാറന്നൂരിലെ അപ്പാര്‍ട്മെന്റില്‍ വലിയശാല സ്വദേശി വൈശാഖിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. നെഞ്ചത്ത് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. വൈശാഖിനെ കൊലപ്പെടുത്തിയത് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലയില്‍ നേരിട്ട് പങ്കെടുത്തതായി കരുതുന്ന ആറ്റുകാല്‍ സ്വദേശി നവീന്‍ സുരേഷ്, കാട്ടാക്കട അരുവിപ്പാറയില്‍ താമസിക്കുന്ന സുജിത്, നെടുമങ്ങാടിനടുത്ത് കരിപ്പൂരിലുള്ള ഷീബ എന്നിവരെ കരമന സി.ഐ പ്രശാന്തിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തു. 

ഷിബയടങ്ങുന്ന സംഘം ഒരുമാസമായി ആപ്പാര്‍ട്മെന്റില്‍ മുറിവാടകക്കെടുത്തിരുന്നു. പാലക്കാട് സ്വദേശിയായ മറ്റൊരാളുടെ പേരില്‍ ചികിത്സക്കെന്ന വ്യാജേനയാണ് മുറിയെടുത്തത്. എന്നാല്‍ ഓണ്‍ലൈനായി പരസ്യം നല്‍കി ആവശ്യക്കാരെയെത്തിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തി. 

ഷീബയാണ് പെണ്‍വാണിഭത്തിനായി സ്ത്രീകളെ എത്തിച്ചിരുന്നത്. ഏജന്റുമാരായിരുന്നു നവീനും സുജിത്തും. പെണ്‍വാണിഭം ശ്രദ്ധയില്‍പെട്ടതോടെ ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട വൈശാഖ് ഇവരുടെ മുറിയിലെത്തി. ഷീബയ്ക്കൊപ്പം രണ്ട് സ്ത്രീകള്‍ കൂടി ആ സമയം അവിടെയുണ്ടായിരുന്നു. പൊലീസിന് അറിയിക്കുമെന്ന് പറഞ്ഞ് വൈശാഖ് ബഹളം വച്ചതോടെ ഷീബയുമായി കയ്യാങ്കളിയായി. ഇത് കണ്ട് തൊട്ടടുത്ത് മുറിയിലുണ്ടായിരുന്ന നവീനും സുജിത്തുമെത്തി. ഇതോടെ സംഘര്‍ഷമുണ്ടാവുകയും അതിനിടെ കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഷീബയ്ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ക്ക് കൊലയില്‍ പങ്കില്ലാത്തതിനാല്‍ മുഖ്യസാക്ഷികളാക്കാനാണ് പൊലീസിന്റെ തീരുമാനം. പെണ്‍വാണിഭ സംഘത്തേക്കുറിച്ച് വിശദ അന്വേഷണം നടത്താനാണ് ആലോചന.

MORE IN Kuttapathram
SHOW MORE
Loading...
Loading...