5 വയസുകാരിയെ കൊന്ന പ്രതി രക്ഷപെട്ടതില്‍ നടപടി; പൊലീസുകാരന് സസ്പെന്‍ഷന്‍

policeman-suspended-for-esc
SHARE

പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരിയെ മര്‍ദിച്ചുകൊന്ന പ്രതി  രക്ഷപെട്ടതില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റര്‍ രവിചന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്.  തിങ്കളാഴ്ച സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയപ്രതിയെ ചൊവ്വാഴ്ച പുലര്‍ച്ചെ പൊലീസ് വീണ്ടും പിടികൂടിയിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ കൊലപാതകം നടന്നദിവസം തന്നെ പിടികൂടിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലായിരുന്ന പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപെടുകയായിരുന്നു. റൈറ്ററുടെ ഭാഗത്തുനിന്നുണ്ടായ വിഴ്ചയാണ് പ്രതി രക്ഷപെടാന്‍ കാരണമായതെന്നാണ് കണ്ടെത്തല്‍. തിങ്കളാഴ്ച രാത്രി ലോക്കപ്പില്‍ നിന്ന് രക്ഷപെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ചൊവ്വാഴ്ച പുലര്‍ച്ചെ വീണ്ടും പിടികൂടി. 

ക്രൂരമായ മര്‍ദനത്തിനുപുറമെ  പെണ്‍കുട്ടി ലൈംഗീക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും ഉണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ച അഞ്ചുവയസ്സുകാരി. മൃതദേഹം പത്തനംതിട്ടയില്‍ തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ സഹായംതേടി.

MORE IN Kuttapathram
SHOW MORE
Loading...
Loading...