ട്രോളി ബാഗിന്റെ ഫ്രെയിമിനകത്ത് സ്വര്‍ണം; കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

gold-seized-again-at-karipu
SHARE

കരിപ്പുര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ഒരു കിലോഗ്രാം വരുന്ന സ്വര്‍ണ്ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. അലോയ് രൂപത്തിലുള്ള സ്വര്‍ണ്ണമാണ് കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നുള്ള ഫ്ളൈ ദുബായ് വിമാനത്തിലെത്തിയ ഇരുപത്തിമൂന്ന് വയസ്സുകാരനായ  കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. 

ട്രോളി ബാഗിനുള്ളിലെ ഫ്രെയിമിനകത്തായി ഒളിപ്പിച്ച നിലയിലായിരുന്നു  സ്വര്‍ണം.കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടുന്നത് തുടര്‍ക്കഥയാവുന്നതിനിടെയാണ്  വീണ്ടും സ്വര്‍ണ്ണം പിടിച്ചെടുത്തത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...