തൃക്കാരിയൂരില്‍ സിപിഎം– ബിജെപി സംഘര്‍ഷം; പഞ്ചായത്തംഗത്തിന്റെ വീട് തകര്‍ത്തു

cpm-bjp-clash-in-kothamanga
SHARE

തിരഞ്ഞെടുപ്പിന് പിന്നാലെ കോതമംഗലം തൃക്കാരിയൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകനായ പഞ്ചായത്ത് മെംബറുടെ വീട് ഒരുസംഘം അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നെല്ലിക്കുഴി പഞ്ചായത്തില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് തിരഞ്ഞെടുപ്പിന് ശേഷം സംഘര്‍ഷത്തില്‍ കലാശിച്ചത്. വോട്ടെടുപ്പിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്എസ് അക്രമം അഴിച്ചുവിട്ടതായി സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് പേര്‍ ചികില്‍സയിലാണ്.

അതേസമയം ആക്രമണം അഴിച്ചുവിട്ടത് സിപിഎം ആണെന്നാണ് ആർഎസ്എസ് ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് നെല്ലിക്കുഴി പഞ്ചായത്തംഗം സനല്‍ പുത്തന്‍പുരയുടെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. ആക്രമത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. പഞ്ചായത്തംഗത്തിന്‍റെ വീടിന് നേര്‍ക്കുണ്ടായ ആക്രമണത്തില് പ്രതിഷേധിച്ച് ഉച്ചയ്ക്ക് ശേഷം ആർഎസ്എസ് തൃക്കാരിയൂരില്‍ ഹര്‍ത്താല്‍ നടത്തി.

MORE IN Kuttapathram
SHOW MORE
Loading...
Loading...