മാലിന്യമൊഴുക്കിയത് ചോദ്യംചെയ്തു; വീട്ടില്‍ താമസിക്കാനാകാതെ കുടുംബം

waste-disposal-questioned
SHARE

വീടിന്‍റെ  പരിസരത്ത് കക്കൂസ് മാലിന്യമൊഴുക്കിയത് ചോദ്യം ചെയ്തതിന് മര്‍ദനമേറ്റ വിധവയായ വീട്ടമ്മയ്ക്കും  മകനും ഭീഷണി തുടരുന്നതിനാല്‍ വീട്ടില്‍ താമസിക്കാനാകുന്നില്ല. ഇരുവരും ഒരുമാസമായി കഴിയുന്നത് പന്തളത്തുള്ള സഹോദരന്‍റെ വസതിയില്‍.  വീട്ടമ്മയെയും മകനെയും വീടുകയറി ആക്രമിച്ച പ്രതിയെ ഇതുവരെ  കായംകുളം പൊലീസ് അറസ്റ്റ് ചെയ്തിട്ടുമില്ല.

കായംകുളം പുത്തന്‍പുതുവേല്‍ വീട്ടില്‍ ഉഷാദേവിയെന്ന വിധവയായ വീട്ടമ്മയും മകനും ഇപ്പോള്‍ കഴിയുന്നത് പന്തളത്തുള്ള സഹോദരന്‍റെ വീട്ടില്‍. വീടിന്‍റെ പരിസരത്ത് അയല്‍വാസി ശുചിമുറി മാലിന്യം ഒഴുക്കിയതിനെതിരെ പരാതി നല്‍കിയ  ഉഷാദേവിക്കുംമകനും മര്‍ദനമേറ്റിരുന്നു.ഇവരുടെ  ഭീഷണി തുടരുന്നതിനാലാണ് ഉഷാദേവിയുംമകനും ഒരുമാസമായി സ്വന്തം വീടുവിട്ട് സഹോദരന്‍റെ വീട്ടില്‍ താമസിക്കാന്‍ കാരണം .അയല്‍വാസി മനോഹരന്‍ ശുചിമുറി മാലിന്യം ഒഴുക്കിയതിനെതിരെ കായംകുളം നഗരസഭയിലും പൊലീസിലും ഉഷാകുമാരി പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ  വിരോധത്തിലാണ്  മനോഹരന്‍റെ ബന്ധുവായ അനന്തകൃഷ്ണന്‍ വീടുകയറി ആക്രമിച്ചത്. കഴിഞ്ഞ ജനുവരി 24 ന് നടന്ന ആക്രമണത്തില്‍ ഉഷാദേവിക്കുംമകനും സാരമായി പരുക്കേറ്റു. മകന്‍ രജ്യൂഷിന്‍റെ പല്ലുകള്‍ അടര്‍ന്നു. 

കായംകുളം പൊലീസ് ഇതുവരെയും പ്രതിയെ  അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ല. കായംകുളത്തെ പൊലീസുകാരെല്ലാം തന്‍റെ അടുത്ത ആളുകളാണെന്നാണ് ഇയാള്‍ പലരോടും പറഞ്ഞു നടക്കുന്നത്. തന്നെ മകനെയും കൊല്ലുമെന്ന് ഭീഷണിയുള്ളതിനാലാണ് സഹോദരന്‍റെ വീട്ടില്‍ താമസിക്കുന്നതെന്ന് ഉഷാദേവി പറഞ്ഞു.

ഇവരെ വീടുകയറി ആക്രമിച്ച  മുഖ്യപ്രതി അടക്കമുള്ളവരെല്ലാം  ഇപ്പോഴും നാട്ടില്‍ വിലസി നടക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉഷാദേവി പരാതി നല്‍കിയിട്ടുണ്ട്

MORE IN Kuttapathram
SHOW MORE
Loading...
Loading...