സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായി; പെണ്‍കുട്ടികളെ കണ്ടെത്തി

missing-girls-were-found
SHARE

തിരുവല്ലയിലെ സുരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ തിരുവനന്തപുരം  റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ  രാവിലെ മുതലാണ് കാണാതായത്. വൈദ്യ പരിശോധനയ്ക്കു ശേഷം പെൺകുട്ടികളെ തിരുവല്ലയിലെത്തിച്ചു കോടതിയില്‍ ഹാജരാക്കി.

തിരുവല്ലയിൽ സന്നദ്ധ സം ഘടന നടത്തുന ഗേൾസ് ഹോമിൽ നിന്നാണ് ഇന്നു രാവിലെ മുതൽ പെൺകുട്ടികളെ കാണാതായത്.പോക്സോ കേസിലെ ഇരകളാണ് 15 ഉം, 16ഉം വയസുള്ള പെൺകുട്ടികൾ.ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പെൺകുട്ടികളെ ഇവിടെ സംരക്ഷണത്തിന് ഏൽപ്പിച്ചത്.ഇന്നു പുലർച്ചേ ടാങ്കിൽ വെള്ളം നിറയ്ക്കാൻ മേട്രണോടൊപ്പം കുട്ടികളും ഉണ്ടായിരുന്നു. മേട്രൺ അകത്തേക്ക് കയറിയ സമയത്ത് പെൺകുട്ടികൾ പുറത്തേക്ക് പോകുകയായിരുന്നു

തിരുവല്ല സി ഐ ഹരിലാലിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടികൾ റെയിൽവേ സ്റ്റേഷനിലേക്ക് പോയതായി കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലെ CC ടി വി ദൃശ്യങ്ങളിൽ നിന്ന് പെൺകുട്ടികൾ തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിനിൽ കയറിയതായി തെളിഞ്ഞു.ഈ ഭാഗത്തുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും റെയിൽവേ പൊലീസിനും വിവരം കൈമാറി.തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ട്രെയിനിറങ്ങിയപ്പോൾ പെൺകുട്ടികളെ കണ്ടെത്തി. ട്രെയിനിറങ്ങിയപ്പോൾ പെൺകുട്ടികൾക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും കൂടെയുണ്ടായിരുന്നോ എന്നതും ഏതെങ്കിലും വ്യക്തികളുടെ പ്രേരണയിലാണോ തിരുവനന്തപുരത്ത് എത്തിയത് എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വൈദ്യ പരിശോധനയ്ക്കു ശേഷം പെൺകുട്ടികളെ തിരുവല്ലയിലെത്തിച്ച് മജിസ്ട്രേട്ടിൻ്റെ മുന്നിൽ ഹാജരാക്കിയതിനു ശേഷം സംരക്ഷണ കേന്ദ്രത്തിലാക്കി.

MORE IN Kuttapathram
SHOW MORE
Loading...
Loading...