റെയില്‍വേ സ്റ്റേഷനില്‍ നാലരക്കിലോ സ്വര്‍ണം ആർപിഎഫ് പിടിച്ചെടുത്തു

gold-seized-by-rpf
SHARE

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരനില്‍ നിന്ന് മതിയായ രേഖകളില്ലാത്ത നാലരകിലോ സ്വര്‍ണം പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ രാജേഷ് സിങ് രജാവത്തിനെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. പിടികൂടിയ സ്വര്‍ണത്തിന് രണ്ട് കോടി രൂപയിലധികം വിലവരും.  

ആഭരണരൂപത്തിലുള്ള നാലരകിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. നേത്രാവതി എക്സ്പ്രസില്‍  യാത്ര ചെയ്യുകയായിരുന്ന രാജസ്ഥാന്‍ സ്വദേശിയായ രാജേഷ് സിങ് രജാവത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. നാലര കിലോയില്‍ രണ്ട് കിലോ സ്വര്‍ണത്തിന്‍റെ രേഖകള്‍ ഹാജരാക്കിയെങ്കിലും ഇത് കൃത്യമമായി ഉണ്ടാക്കിയതാണോ എന്നാണ് സംശയം. താനെയില്‍ നിന്ന് എറണാകുളത്തേയ്ക്ക് ടിക്കറ്റെടുത്ത രാജേഷ് സിങ് രജാവത്ത് സ്വര്‍ണം കോഴിക്കോടുളള ആളുകള്‍ക്ക് കൈമാറാന്‍ ഒരുങ്ങുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ സ്വര്‍ണം കൊണ്ടുവന്നത് എവിടെ നിന്നാണെന്നോ കൊണ്ടു പോകുന്നത് എങ്ങോട്ടാണെന്നോ വ്യക്തമായില്ല. ആഭരണ നിര്‍മാണ ശാലയില്‍ നിന്ന് ഏതെങ്കിലും ജ്വല്ലറിയിലേയ്ക്ക് കൊണ്ടുപോവുകയാണോ എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുള്ള രാജേഷിനെ വിശദമായി ചോദ്യം ചെയ്യും. സ്വര്‍ണകടത്തുമായി ഇതിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...