നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരു കാര്‍ കൂടി കസ്റ്റഡിയില്‍

kidnapwb
SHARE

കോഴിക്കോട് നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയ ഒരു കാര്‍ കൂടി കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന ആയുധങ്ങളും  പിടിച്ചെടുത്തു. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികള്‍ റിമാന്‍റിലാണ്. 

കെ.എല്‍. 57 ആര്‍ 2855 എന്ന റജിസ്ട്രേഷന്‍ നമ്പറിലുള്ള ഇന്നോവ കാറാണ് പൊലിസ് ഒടുവില്‍ കസ്റ്റഡിയില്‍ എടുത്തത്. വാഹനം അക്രമികള്‍ വാടകയ്ക്ക് എടുത്തതാണെന്ന് ഉടമയുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലായി. കാറിനകത്തുണ്ടായിരുന്ന ഇരുമ്പു ദണ്ഡുകളും വിദേശ നിര്‍മിത കത്തിയും കണ്ടെത്തി. രണ്ട് 

കാറുകളിലായാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഇതിലെ ആദ്യ കാര്‍ പൊലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. എളയടത്ത് വോളിബോള്‍ കാണാനായി സുഹൃത്തുകള്‍ക്കൊപ്പമെത്തിയപ്പോഴാണ് പേരാമ്പ്ര സ്വദേശിയായ പി.ടി. അജ്നാസിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. 

നാദാപുരം അരൂരില്‍ നിന്ന് മറ്റൊരു കാറില്‍ യുവാവിനെ കയറ്റിയ ശേഷം വില്യാപ്പിള്ളിയില്‍ നിന്ന് ഈ കാറിലേയ്ക്ക് മാറികയറുകയായിരുന്നു. കേസില്‍ 

സയിദ് അലിയാര്‍, തോട്ടുങ്ങല്‍ ഫൈസല്‍ എന്നിവരെ ഞായറാഴ്ച്ച പിടികൂടിയിരുന്നു. ഇതില്‍ സയിദ് നിരവധി കുഴല്‍പണകേസുകളില്‍ പ്രതിയാണ്. ഏതാനും 

ആഴ്ച്ചകള്‍ക്ക് മുമ്പും 96 ലക്ഷം രൂപയുടെ കുഴല്‍പണവുമായി സയിദ് പിടിയിലായിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...