തട്ടിക്കൊണ്ടുപോയ കേസിൽ ട്വിസ്റ്റ്; യുവാവ് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റില്‍

ajnas-23
SHARE

കോഴിക്കോട് നാദാപുരത്ത് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വര്‍ണകടത്തുകേസില്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി പി.ടി. അജ്നാസാണ് പിടിയിലായത്. അജ്്നാസിനെ  തട്ടിക്കൊണ്ടുപോയതിന് പിന്നിലും സ്വര്‍ണകടത്ത് സംഘമാണെന്ന് പൊലിസ് അറിയിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പം വോളിബോള്‍ കണ്ടു മടങ്ങുന്നതിനിടെ കഴിഞ്ഞ ആഴ്ച്ചയാണ് പി.ടി. അജ്നാസിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസത്തിന് ശേഷം അജ്്നാസ് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിച്ചെങ്കിലും കേസുമായി സഹകരിക്കാന്‍ അജ്്നാസ് തയ്യാറായിരുന്നില്ല. അതിനിടെ കാര്‍ത്തികപ്പള്ളി സ്വദേശിയായ ഫൈസലിന്‍റെ പരാതിയിലാണ് അജ്നാസിനെ  പൊലിസ് അറസ്റ്റ് ചെയ്തത്. ദുബായിലെ ബിസിനസ് പങ്കാളിയായ മുഹമ്മദ്, സുഹൃത്ത് അനസിന്‍റെ കൈവശം കൊടുത്തയച്ച ഒരു കിലോ സ്വര്‍ണം അജ്നാസും സംഘവും തട്ടിയെടുത്തുവെന്നാണ് പരാതി. 

ഇതിന്‍റെ പ്രതികാരമായാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. കോവിഡ് കാലത്ത് ഒന്നിലധികം തവണ അജ്്നാസ് സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പൊലിസ് കണ്ടെത്തി. അതിനിടെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളില്‍ നര്‍ക്കോട്ടിക് സംഘം പരിശോധന നടത്തി. കഴി‍ഞ്ഞ ദിവസം കണ്ടെത്തിയ വാഹനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് സയിദ് അലിയാര്‍, തോട്ടുങ്ങല്‍ ഫൈസല്‍ എന്നിവരെ ഞായറാഴ്ച്ച പിടികൂടിയിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...