രേഷ്മയുടെ കൊല; കൂടുതൽ തെളിവിനായി ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം

reshma-murder
SHARE

ഇടുക്കി പള്ളിവാസലില്‍ പ്ലസ്ടു വിദ്യാർഥിനിയുടെ കൊലപാതകത്തില്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. സംഭവ സ്ഥലത്തിനു ഏഴ് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം നടത്തിയെങ്കിലും കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രേഷ്മ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽ അവളെ കൊലപ്പെടുത്തും എന്ന അനുവിന്റെ കത്ത് രാജകുമാരിയിലെ വാടക മുറിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. കൃത്യത്തിനു ശേഷം താനും ആത്മഹത്യ ചെയ്യുമെന്നു കത്തിൽ അനു സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതു പൊലീസിനെ വഴി തെറ്റിക്കാനുള്ള ശ്രമമാണെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...