ലോട്ടറി വില്‍പനക്കാരെ കബളിപ്പിച്ച് പണം തട്ടൽ; പ്രതി പിടിയില്‍

lottery-fraud-03
SHARE

കൊല്ലത്ത് നിര്‍ധനരായ ലോട്ടറി വില്‍പനക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന കള്ളന്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് മധ്യവയസ്കനെ എഴുകോൺ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാട്ടി പരവൂരിലെ ഒരു ചെറുകിട കച്ചവടക്കാരനില്‍ നിന്നു ഏഴായിരം രൂപയും മൂവായിരം രൂപയുടെ ടിക്കറ്റും വാങ്ങുന്നതിന്റ സിസിടിവി ദൃശ്യങ്ങളാണിത്. സമാനമായ രീതിയില്‍ ജില്ലയില്‍ പലയിടത്തും തട്ടിപ്പ് നടന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അങ്ങിനെയാണ് കരിക്കോട്ടെ ഒരു ലോട്ടറി ഏജൻസിയിൽ നിന്ന് ഷാജിയെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ പലയിടത്തും തടിപ്പ് നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. 

വയോധികരായ ചെറുകിട കച്ചവടക്കാരായിരുന്നു ഇരകള്‍. ഒരോ തട്ടിപ്പിന് ശേഷവും ഷാജി സ്വന്തം ഇരുചക്രവാഹനത്തിന്റെ നമ്പര്‍ മാറ്റിക്കൊണ്ടേയിരിക്കും. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റു ഉണ്ടായേക്കും.

MORE IN Kuttapathram
SHOW MORE
Loading...
Loading...