അശ്ലീല ചിത്രം വൈറലാക്കി മുൻകാമുകൻ; കല്യാണത്തലേന്ന് യുവതിയെ കൊന്ന് സഹോദരൻ

honour-brother
SHARE

കല്യണത്തലേന്ന് സഹോദരിയെ വെടിവെച്ചുകൊന്ന് സഹോദരൻ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സഹേദരിയുടെ അശ്ലീല ചിത്രങ്ങൾ മുൻകാമുകൻ സഹോദരന് അയച്ചുകൊടുത്തിരുന്നു. ഇത് കണ്ട സഹോദരൻ പ്രകോപിതനാവുകയും സഹോദരിയെ വെടിവയ്ക്കുകയുമാണ് ഉണ്ടായതെന്നാണ് കണ്ടെത്തൽ. സഹോദരിയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങി. 

പത്തൊന്‍പതുകാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയും ഇവരുടെ അടുത്ത ബന്ധുവായ യുവാവും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാർ ഈ ബന്ധത്തിന് എതിരായതോടെ യുവതി മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. 

യുവതിയുടെ കല്യാണത്തലേന്നാണ് മുൻകാമുകനായ ബന്ധുവാണ് സഹോദരന് യുവതിയുടെ അശ്ലീല ചിത്രങ്ങൾ അയച്ചത്. 

സഹോദരന് അയക്കുക കൂടാതെ ഇയാൾ പോൺ സൈറ്റുകളിലും ചിത്രങ്ങൾ പ്രചരിപ്പിച്ചു. മുൻകാമുകനായ കാസിമിനെതിരേയും പൊലീസ് കേസെടുത്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...