ആളില്ലാത്ത വീട് കണ്ടെത്തും; ഓട്ടോയില്‍ കറങ്ങി മോഷണം; പിടിയിൽ

thiruvalla-autorickshaw-tra
SHARE

തിരുവല്ലയിൽ രാത്രി കാലങ്ങളിൽ ഓട്ടോയിൽ സഞ്ചരിച്ച്  മോഷണം നടത്തിവന്ന രണ്ടു പേർ പിടിയിൽ. ഓട്ടോ ഡ്രൈവർമാരായ സുനിൽ കുമാർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ പതിവായി നടക്കാറുണ്ടായിരുന്ന മോഷണങ്ങൾക്ക് പിന്നിൽ ഇവരുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തിരുവല്ലയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ മോഷണം പെരുകുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ അറസ്റ്റിലായത്. കുറ്റപ്പുഴ ആമല്ലൂർ പുതുച്ചിറ സുനിൽ കുമാർ, കവിയൂർ തോട്ടഭാഗം താഴത്തെ ഇടശേരിൽ രാജേഷ് എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്.

രാത്രി സമയത്ത് ഓട്ടോറിക്ഷായിൽ സഞ്ചരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. രാത്രിയിൽ യാത്രക്കാരെ കാത്തിരിക്കുന്നുവെന്ന വ്യാജേന സ്റ്റാൻഡിൽ ഓട്ടോ പാർക്ക് ചെയ്തു കിടക്കുകയും നഗരം വിജനമാകുമ്പോൾ മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. 

ആളില്ലാത്ത വീടുകളും സ്ഥലങ്ങളും നേരത്തെ ഇവർ കണ്ടെത്തും. കഴിഞ്ഞ രാത്രി തോട്ടഭാഗം ഞാലിക്കണ്ടം റോഡിനു സമീപമുള്ള വീട്ടിൽ നിന്ന്  വീട് നിർമിക്കുന്നതിന് സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികളും മറ്റു വസ്തുക്കളും മോഷ്ടിച്ച്  ഓട്ടോയിലാക്കി കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ   തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും രാത്രിയിൽ ഇരുവരും നിരവധി മോഷണങ്ങൾ നടത്തിയതായി  തെളിഞ്ഞു., കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു തിരുവല്ല  DySP .ടി. രാജപ്പൻ ,Cl.   വിനോദ്   എന്നിവരുടെ   നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...