എസ്.വി.പ്രദീപിന്‍റെ മരണത്തില്‍ സിബിഐ വേണം; ആവശ്യവുമായി കുടുംബം

sv-pradeep-cctv-14-12
SHARE

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രദീപിന്‍റെ അമ്മ വസന്തകുമാരി ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പ്രദീപിന് വധഭീഷണി ഉണ്ടായിരുന്നതായി അമ്മയുടെ ഹര്‍ജിയില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകനായ എസ്.വി.പ്രദീപിന്‍റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ല. തുടക്കത്തില്‍ കൊലപാതകത്തിന്‍റെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്തെങ്കിലും പിന്നീട് പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യയാക്കി വകുപ്പുകള്‍ മാറ്റി. പ്രദീപിന്‍റെ ബന്ധുക്കളെ അറിയിക്കാതെയാണ് പൊലീസ് വകുപ്പുകള്‍ മാറ്റിയത്. പ്രദീപിന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷണസംഘം ഗൗരവത്തിലെടുത്തില്ല. 

പൊലീസിലുള്ള വിശ്വാസം നഷ്ടമായെന്നും അമ്മയുടെ ഹര്‍ജിയില്‍ പറയുന്നു. പ്രദീപിനെ ഇടിച്ചിട്ട ശേഷം ടിപ്പര്‍ ലോറി നിര്‍ത്താതെ പോയത് സംശയാസ്പദമാണ്. പ്രദീപിന്‍റെ മരണശേഷം സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന മെസേജുകള്‍ അപകടം മുന്‍കകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയം ബലപ്പെടുത്തുന്നു. പ്രദീപ് മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേലധികാരി മരണശേഷം പ്രദീപിന്‍റെ ഫോണിലേക്ക് വിളിച്ചതായും വസന്തകുമാരിയുടെ ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ദുരൂഹതകള്‍ നീക്കാന്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാണ് ആവശ്യം. കേസ് ഡയറി അടിയന്തരമായി ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

MORE IN Kuttapathram
SHOW MORE
Loading...
Loading...