ബാറില്‍ സംഘര്‍ഷമുണ്ടാക്കി; പൊലീസിനെ ആക്രമിച്ചു; അറസ്റ്റില്‍

chadayamangalam-police-atta
SHARE

കൊല്ലം ചടയമംഗലം പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയായ വിഷ്ണുവാണ് പിടിയിലായത്. വധശ്രമം, അടിപിടി, പിടിച്ചുപറി തുടങ്ങി ഒരു ഡസനിലധികം കേസില്‍ പ്രതിയാണ് വിഷ്ണു. 

കഴിഞ്ഞ ദിവസം രാത്രി ചടയമംഗലത്തെ ഒരു ബാറില്‍ സംഘര്‍ഷമുണ്ടായി. പൊലീസെത്തി ലാത്തീ വീശി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം തിരിച്ചടിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെ വിളിച്ചു വരുത്തി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റു പത്തു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...