കൗൺസിലറും നാട്ടുകാരും പൊലീസിനെ തടഞ്ഞു; ചേന്നാട്ട് കവലയിൽ സംഘര്‍ഷം

erattupetta-conflict-police
SHARE

ഈരാറ്റുപേട്ട ചേന്നാട്ട് കവലയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. കേസന്വേഷണത്തിന് ഭാഗമായി എത്തിയ പൊലീസുകാരെ കൗൺസിലർ അനസ് പാറയിലിന്റെ നേതൃത്വത്തിൽ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഉൾപ്പെട്ട ആളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പൊലീസിനെ ഒരു വിഭാഗം നാട്ടുകാർ തടഞ്ഞു. പൊലീസിന് അനുകൂലിച്ചും ഒരു വിഭാഗം രംഗതെത്തിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. 

ഇതിനിടയിൽ ഒരു സംഘം ആളുകൾ പൊലീസിനെതിരെയും അക്രമം നടത്തിയതോടെ പൊലീസ് ലാത്തിവീശി. അക്രമത്തിൽ ഒരു പൊലീസുകാരനും ഓട്ടോഡ്രൈവർക്കും പരുക്കേറ്റു. യുവാവിനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതിനാലാണ് തടഞ്ഞതെന്ന് കൗൺസിലർ അനസ് പാറയിൽ പ്രതികരിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...