സുവിശേഷ പ്രഭാഷകൻ ചോദ്യം ചെയ്യലിനു ഹാജരാകണം; ഐടി വകുപ്പ് നോട്ടീസ് നല്‍കി

paul-dinakaran
SHARE

പ്രമുഖ സുവിശേഷ പ്രഭാഷകനായ പോള്‍ ദിനകരനോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. അതേ സമയം പോള്‍ ദിനകരന്റെ 

കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശലയില്‍ നിന്ന് അഞ്ചു കിലോ സ്വര്‍ണം റെയ്ഡില്‍ പിടിച്ചെടുത്തു.

കഴിഞ്ഞ മൂന്നു ദിവസമായിനടന്ന റെയ്ഡിനൊടുവിലാണ് ആദായ നികുതി വകുപ്പിന്റെ നടപടി.  ചോദ്യം ചെയ്യലിനായി ചെന്നൈയിലെ ആദായ നികുതി വകുപ്പ് ഓഫീസില്‍ ഹാജരാകാനാണു 

നോട്ടീസില്‍ ആവശ്യപ്പെടുന്നത്.  ബുധനാഴ്ച രാവിലെയാണ് പോള്‍ ദിനകരന്റെ ചെന്നൈ അഡയാറിലെ വീട്ടിലടക്കം തമിഴ്നാട്ടിലെ 28 കേന്ദ്രങ്ങളില്‍ ഒരേ സമയം റെയ്ഡ് തുടങ്ങിയത്.ഇന്നലെ 

വൈകീട്ടോടെ പരിശോധന അവസാനിപ്പിച്ചതിനു ശേഷമാണ് നോട്ടീസ് നല്‍കിയത്. ദിനകരന്റെ ഉടമസ്ഥതയിലുള്ള കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശലയുടെ  ഗസ്റ്റ് ഹൗസില്‍ നിന്ന് 

ഒളിപ്പിച്ച നിലയില്‍ അഞ്ചു കിലോ സ്വര്‍ണം കണ്ടെടുത്തു. 

കൂടാതെ ദിനകരന്റെ ചെന്നൈ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നുമായി കണക്കില്‍പെടാത്തെ 120 കോടി രൂപയും പിടിച്ചെടുത്തു. നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ജീസസ് കാളിങ് മിനിസ്ട്രീസ് 

വിദേശ സംഭാവനകളുടെ മറവില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി നേരത്തെ കേന്ദ്ര സര്‍ക്കാരിനു പരാതികള്‍ കിട്ടിയിരുന്നു. തുടര്‍ന്ന് ആദായ നികുതി വകുപ്പ് നടത്തിയ 

അന്വേഷണത്തില്‍ വിദേശങ്ങളിലടക്കം വമ്പന്‍ ബിസിനസ് സംരംങ്ങളില്‍ പോള്‍ ദിനകരന്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തി. തുടര്‍ന്നായിരുന്നു ബുധനാഴ്ച റെയ്ഡ് തുടങ്ങിയത്. വിദേശ നാണയ 

വിനിമയ ചട്ടങ്ങളുടെ ലംഘനം ,കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയവ നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരം.

MORE IN Kuttapathram
SHOW MORE
Loading...
Loading...