കന്നിമല എസ്റ്റേറ്റിൽ വീട് കുത്തി തുറന്ന് മോഷണം; അന്വേഷണം

estate-theft
SHARE

മൂന്നാര്‍ കന്നിമല എസ്റ്റേറ്റ്  തൊഴിലാളിയുടെ വീട്ടില്‍ മോഷണം.   വീട് കുത്തി തുറന്ന് അമ്പതിനായിരം രൂപയും സ്വര്‍ണ്ണമാലയുമാണ് മോഷ്ടാക്കൾ  കവർന്നത്. മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലെ തോട്ടം തൊഴിലാളിയായ വിജയകുമാറിന്‍റെ വീട് കുത്തി തുറന്ന് മോഷണം നടത്തിയത്. രാവിലെ ജോലിക്ക് പോയ വിജയകുമാറിന്‍റെ ഭാര്യ ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് വാതിലിന്റെ  പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിച്ചു. വീടിനുള്ളില്‍ പരിശോധന നടത്തുകയും ചെയ്തപ്പോൾ  ബാഗിൽ സുക്ഷിച്ചിരുന്ന അരലക്ഷം രൂപയും അലമരായില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ സ്വര്‍ണ്ണ മാലയും നഷ്ടപ്പെട്ടെന്ന്  മനസ്സിലായി. കുടുംബശ്രീയില്‍ നിന്നും ലോണെടുത്ത അരലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവർന്നത്.

രണ്ട്  ബൈക്കിലെത്തിയ മൂന്ന് പേരെ ഇവിടെ സംശയാസ്പദമായി കണ്ടെന്നു അയൽക്കാരനായ  വിദ്യാർഥി  പറഞ്ഞു. പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...