മംഗളൂരുവിൽ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; യുവാവ് അറസ്റ്റിൽ

buswb
SHARE

മംഗളൂരുവിൽ പെൺകുട്ടിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുമ്പള സ്വദേശി ഹുസൈനാണ് പൊലീസ് പിടിയിലായത്. ശല്യം ചെയ്യുന്നതായി സഹയാത്രികരോടടക്കം പെൺകുട്ടി പരാതിപ്പെട്ടിട്ടും ആരും അനങ്ങിയില്ല 

കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരുവിൽ ബസിൽ  യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഹുസൈൻ അപമാനിച്ചത്. ബസ് ജീവനക്കാരോടും സഹയാത്രികരോടും പരാതി പറഞ്ഞിട്ടും ആരും ഇടപെട്ടില്ല. മംഗളൂരുവിനടുത്തുള്ള  പെർളകട്ട മുതൽ പമ്പ്വെൽ വരെയാണ് പെൺകുട്ടി യാത്ര ചെയ്തത്. ശല്യപ്പെടുത്തൽ തുടർന്നതോടെ പെൺകുട്ടി ഹസന്റെ  ഫോട്ടോയെടുത്തു. അപ്പോൾ ഹസൻ ധിക്കാരത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടർന്ന് ബസ്സിൽ നിന്നിറങ്ങിയ പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി പുറം ലോകത്തെ അറിയിച്ചു. യുവതി സമൂഹമാധ്യമംവഴി വെളിപ്പെടുത്തൽ നടത്തിയതോടെ പൊലീസ് ഇടപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാസർകോട് സ്വദേശി ഹസൻ പിടിയിലായി. ഇയാൾ സമാന കേസുകളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഇത്തരം ദുരവസ്ഥ അറിഞ്ഞിട്ടും പ്രതികരിക്കാത്ത സഹയാത്രികരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണമെന്നു യുവതിയുടെ അഭിഭാഷകൻ പറഞ്ഞു. 

കുറ്റവാളിയെ പിടികൂടിയ പൊലീസ് സംഘത്തിന് മംഗളൂരു കമ്മിഷണർ പാരിതോഷികം പ്രഖ്യാപിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...