ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 65കാരൻ അറസ്റ്റിൽ

vo-Pocsoarrest-01
SHARE

തിരുവനന്തപുരം മുരുക്കുംപുഴയില്‍ വിദ്യാര്‍ഥിനികളായ സഹോദരങ്ങളെ പീഡിപ്പിച്ച അറുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മുരുക്കുംപുഴ സ്വദേശിയായ വിക്രമനാണ് പിടിയിലായത്. ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ നാല് മാസത്തിനിടെ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് പരാതി. അമ്മയുടെ അമ്മയോടൊപ്പം വാടകവീട്ടില്‍ കഴിയുന്നതിനിടെയാണ് പീഡനം. അമ്മുമ്മയോട് പരിചയം നടിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. കുട്ടികള്‍ അയല്‍ക്കാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...