19കാരിയെ മുൻകാമുകനും കൂട്ടുകാരും ബലാല്‍സംഗം ചെയ്തു; ചാക്കില്‍ ഉപേക്ഷിച്ചു

mp-rape-case-1
SHARE

മധ്യപ്രദേശില്‍ രാജ്യമനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും പെണ്‍കുട്ടിക്ക് നേരെ അതിക്രമം. ഇന്‍ഡോറിലാണ് പത്തൊന്‍പതുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. ചാക്കിന്‍റെ കെട്ടഴിച്ച് പെണ്‍കുട്ടി സ്വയം രക്ഷപെടുകയായിരുന്നു. മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്‍ഡോറിലെ ഭഗീരത്പുരയിലാണ് പത്തൊന്‍പത് വയസുള്ള പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മുന്‍ കാമുകന്‍ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയി സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ച വിവരം പുറത്തറിയിക്കുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതോടെ മര്‍ദിക്കുകയും, മുഖത്ത് സ്പ്രേ ചെയ്ത് മയക്കിയ ശേഷം അക്രമികള്‍ ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളി. ഏറെ പണിപ്പെട്ട് ചാക്കിന്‍റെ കെട്ട് സ്വയം അഴിച്ചാണ് പെണ്‍കുട്ടി രക്ഷപെട്ടത്.

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ബൈതുലില്‍ 13കാരിയെ ബലാല്‍സംഗം ചെയ്ത ശേഷം അക്രമികള്‍ അഴുക്കുചാലില്‍ തള്ളിയത്. നാഗ്പുരിലെ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാംപെയ്ന്‍ നടന്നുവരുന്നതിനിടെയാണ് സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...