സാമൂഹ്യവിരുദ്ധര്‍ വീടിനും പശുതൊഴുത്തിനും തീയിട്ടു; പശുക്കുട്ടിക്ക് പൊള്ളൽ

fire-house
SHARE

തിരുവല്ലയ്ക്കടുത്ത് കുമ്പനാട് വിധവയായ വീട്ടമ്മയുടെ വീ‌ടിന്‍റെ അടുക്കളയ്ക്കും പശുത്തൊഴുത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടു.തൊഴുത്തിനോട് ചേര്‍ന്നു സൂക്ഷിച്ചിരുന്ന മകന്‍റെ സ്കൂട്ടറും പൂര്‍ണമായി കത്തിശിച്ചു. തൊഴുത്തിലുണ്ടായിരുന്നു പശുക്കുട്ടിക്ക് സാരമായി പൊള്ളലേറ്റു.

കുമ്പനാട് നെല്ലിമല പുത്തന്‍പീ‌ടികയ്ക്കു സമീപം നാലുപറയില്‍ ലീലാമ്മ മാത്യുവിന്‍റെ വീടിന്‍റെ അടുക്കളയും പശുത്തൊഴുത്തുമാണ് കഴിഞ്ഞ രാത്രി സാമൂഹ്യവിരുദ്ധര്‍ കത്തിച്ചത്.അടുക്കളയുടെ പുറകില്‍ തൊഴുത്തിനോട് ചേര്‍ന്നാണ് കത്തിനശിച്ച സ്കൂട്ടര്‍ സൂക്ഷിച്ചിരുന്നത്.ഒരുവര്‍ഷം മുന്‍പാണ്  ബേക്കറി ജോലിക്കാരനായ മകന്‍ സ്കൂട്ടര്‍ വാങ്ങിയത്.  ലീലാമ്മയ്ക്കൊപ്പം  ഭര്‍തൃമാതാവ് അന്നമ്മയും മകനുമാണ് താമസിക്കുന്നത്. തീപടരുന്നത് കണ്ട് അലമുറയിട്ട ഇവരുടെ കരച്ചില്‍കേട്ടെത്തിയ അയല്‍വാസികളാണ് വൃദ്ധയായ അന്നമ്മയെ വീടിനു പുറത്തെത്തിച്ചത്. തൊഴുത്തിലുണ്ടായിരുന്ന പശുവിനെയും  തീയില്‍പ്പെടാതെ രക്ഷിച്ചു.എന്നാല്‍ പശുക്കിടാവിന് സാരമായ പൊള്ളലേറ്റു. ഏതാനുംദിവസം മുന്‍പ് അയല്‍വാസിയും ലീലാമ്മയുടെ മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

വിധവയായ സ്ത്രീയും വൃദ്ധയായ ഭര്‍തൃമാതാവും താമസിക്കുന്ന വീട് തീവച്ചു നശിപ്പിക്കാന്‍ ശ്രമിക്കാന്‍ ശ്രമിച്ചതില്‍ പരിസരവാസികള്‍ക്കും പ്രതിഷേധമുണ്ട്. രാത്രിയില്‍ തന്നെ കോയിപ്രം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഈപ്രദേശത്ത് അടുത്തിടെ സാമൂഹ്യവിരുദ്ധശല്യവും മോഷണവും  വര്‍ധിച്ചിട്ടുണ്ടെന്നും പൊലീസ് ഇടപെടല്‍ ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

MORE IN Kuttapathram
SHOW MORE
Loading...
Loading...