ബധിരയും മൂകയുമായ 15കാരിയെ കൂട്ട ബലാൽസംഗം ചെയ്തു; കണ്ണുംകുത്തിപ്പൊട്ടിച്ചു

gang-rape-bihar
SHARE

കേൾക്കാനോ സംസാരിക്കാനോ കഴിയാത്ത 15വയസുകാരിയുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ബിഹാറിലെ മധുവനി ജില്ലയിലെ കുവാഹ ബര്‍ഹി  എന്ന ഗ്രാമത്തിൽ നിന്നാണ് രാജ്യം നടുങ്ങുന്ന ക്രൂരതയുടെ വാർത്ത പുറത്തുവരുന്നത്. പ്രതികളെ പെൺകുട്ടി കാണിച്ചുകാെടുക്കാതിരിക്കാനാണ് മൂർച്ചയേറിയ ആയുധം കൊണ്ട് പെൺകുട്ടിയുടെ കണ്ണുകൾ അക്രമികൾ കുത്തിപ്പൊട്ടിച്ചത്. ഗുരുതരാവസ്ഥയിൽ തുടരുന്ന കുട്ടിയുടെ കണ്ണുകളുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. 

ആടിനെ മേയ്ക്കാൻ പോയ കുട്ടിയാണ് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്. പൊലീസ് അന്വേഷണത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മധുവനി സര്‍ദ്ദാര്‍ ആശുപത്രിയിൽ ‌അതീവ ഗുരുതരവസ്ഥയിലാണ് കുട്ടി ഇപ്പോൾ. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...