ട്യൂഷന് പോയ റിനോ എങ്ങോട്ടു പോയി ? തിരച്ചിൽ ഊർജിതം; ലുക്കൗട്ട് നോട്ടീസ്

boy-missing
SHARE

കൊല്ലം മുളവന സ്വദേശിയായ പത്താംക്ലാസുകരനെ കാണാതായിട്ട് ഒരാഴ്ച്ച പിന്നിട്ടു. റിനോ രാജുവിന്റെ തിരോധാനത്തില്‍ ഊര്‍ജിത അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കുട്ടിയെ കണ്ടെത്താനായി അടൂര്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

വഴിക്കണ്ണുമായി അമ്മ മകനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച്ച ഒന്നു കഴിഞ്ഞു. മുളവന പള്ളിയറ സ്വദേശി രാജു ജോണിന്റെയും  റിജിയുടെയും മകന്‍ റിനോ രാജുവിനെ ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതിയാണ് കാണാതായത്. അടൂര്‍ മണക്കാലയിലുള്ള ഒരു ഗുരുകുലത്തില്‍ താമസിച്ചാണ് റിനോ പഠിക്കുന്നത്. മുപ്പത്തിയൊന്നാം തീയതി കടമ്പനാട്ട് ട്യൂഷനായി പോയതാണ്. പിന്നീട് മടങ്ങി വന്നിട്ടില്ല.

റിനോ അടൂരില്‍ വന്നതിന് ‌‌തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആലുവയിലേക്ക് പോകാനുള്ള മാര്‍ഗം ചോദിച്ചെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ പൊലീസ് മൊഴി നല്‍കി.

അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചതായി അടൂര്‍ പൊലീസ് അറിയിച്ചു. റിനോ ഓണ്‍ലൈന്‍‌ ക്ലാസുകള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...