സ്കൂട്ടർ മോഷണം കയ്യോടെ പിടിച്ച് സിസിടിവി; മാപ്പ് പറഞ്ഞ് തിരിച്ചെത്തിച്ച് കള്ളൻ

cctv
പ്രതീകാത്മക ചിത്രം
SHARE

മോഷ്ടിച്ച സ്കൂട്ടറുമായി കടന്നുകളയുന്നത് സിസിടിവിയുടെ കണ്ണിൽപ്പെട്ടെന്ന് അറിഞ്ഞതോടെ കള്ളന് മാനസാന്തരം. സ്കൂട്ടർ തിരികെയെത്തിച്ച് ഉടമയോട് ഫോൺ വഴി മാപ്പും പറഞ്ഞാണ് കള്ളൻ മടങ്ങിയത്. ചങ്ങരംകുളത്താണ് സംഭവം. ചിയാന്നൂർ പാടത്തെ വർക് ഷോപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്കൂട്ടർ മോഷണം പോയത്. സ്കൂട്ടറുമായി പോകുന്നത് സിസിടിവി കണ്ടു. വർക് ഷോപ്പ് ഉടമ ദൃശ്യങ്ങളടക്കം ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.

സമൂഹമാധ്യമങ്ങളിൽ സംഭവം പ്രചരിച്ചതോടെ ഇന്നലെ സ്കൂട്ടർ തിരിച്ചെത്തിച്ച് താക്കോൽ അടുത്ത കടയിൽ ഏൽപിച്ച്, ഉടമ വന്ന് വാങ്ങുമെന്നു പറഞ്ഞ് കള്ളൻ രക്ഷപ്പെട്ടു. 

വിഡിയോയ്ക്കൊപ്പം ഉടമ നൽകിയ നമ്പറിലേക്ക് മറ്റൊരാളുടെ ഫോണിൽ നിന്ന് വിളിച്ചായിരുന്നു മാപ്പു പറച്ചിൽ. ഈ നമ്പറിൽ പൊലീസ് അന്വേഷിച്ചപ്പോൾ ഓട്ടോ ഡ്രൈവറുടെ നമ്പറാണെന്നും ഇയാളുടെ ഫോൺ ഉപയോഗിച്ചാണ് വിളിച്ചതെന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

MORE IN Kuttapathram
SHOW MORE
Loading...
Loading...