യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയിൽ തള്ളി; ഗുണ്ടാനേതാവ് അറസ്റ്റിൽ

anthikkad-kidnap-03
SHARE

തൃശൂര്‍ ചാഴൂരില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശരാക്കി വഴിയില്‍ തള്ളിയ കേസില്‍ പ്രമുഖ ഗുണ്ടാ നേതാവ് രാഗേഷ് അറസ്റ്റില്‍. കൊടൈക്കനാലില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു അറസ്റ്റ്. കഴിഞ്ഞ സെപ്തംബര്‍ ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. ചാഴൂര്‍ സ്വദേശികളായ പ്രവീഷിനേയും ജയദാസിനേയുമാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. പണം തട്ടിയെടുക്കുകയായിരുന്നു ഉദ്ദേശ്യം. സംഘത്തിലെ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി രാഗേഷാകട്ടെ മുങ്ങി.

കൊടൈക്കനാലിലെ രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാടിനുള്ളിലെ ആള്‍താമസമില്ലാത്ത വീട്ടിലായിരുന്നു താമസം. പ്രത്യേക പൊലീസ് സംഘം കൊടൈക്കനാലില്‍ പോയി ദീര്‍ഘദിവസം ക്യാംപ് ചെയ്താണ് പ്രതിയെ പിടികൂടിയത്. രാഗേഷിന്റെ കീഴില്‍ ഒട്ടേറെ ഗുണ്ടകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്‍പത്തിരണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പലപ്പോഴും രാഗേഷിനെ കുടുക്കാന്‍ പൊലീസ് വലവിരിച്ചെങ്കിലും അപ്പോഴൊക്കെ രക്ഷപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...