കവര്‍ന്നെടുക്കുന്ന പണം ഗോവയിൽ തീർക്കും; 4 ലക്ഷം പൊടിച്ചത് 2 ദിവസം കൊണ്ട്

goa-journy-03
SHARE

കവര്‍ച്ചയിലൂടെ കിട്ടുന്ന പണം ഗോവയില്‍ തീര്‍ക്കുന്നതാണ് കോഴിക്കോട് പിടിയിലായവരുടെ രീതി. നിശാപാര്‍ട്ടിക്കും ലഹരി ഉപയോഗത്തിനുമായി രണ്ട് ദിവസം കൊണ്ട് പണം തീര്‍ക്കും. ഇഷ്ടപ്പെട്ട വാഹനം കവരുന്നതിനായി എത്രദൂരം സഞ്ചരിക്കാനും ഇവര്‍ക്ക് മടിയില്ല. നേരത്തെ കിടന്നുറങ്ങിയെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിച്ച് രാത്രിയില്‍ മതില്‍ചാടിക്കടന്ന് നൈറ്റ് റൈഡിനിറങ്ങും. കസബ സ്റ്റേഷന്‍ പരിധിയിലെ കുറിയര്‍ സ്ഥാപനത്തില്‍ നിന്ന് കവര്‍ന്ന നാല് ലക്ഷം രൂപ തീര്‍ക്കാന്‍ ഇവര്‍ക്ക് വേണ്ടിവന്നത് രണ്ട് ദിവസം. വിലകൂടിയ വസ്ത്രങ്ങളും പാദരക്ഷകളും ഇവരുടെ ഇഷ്ടങ്ങളാണ്. ഇതരസംസ്ഥാനക്കാരുടെ താമസ ഇടങ്ങളില്‍ രഹസ്യമായെത്തി പണവും ലഹരിവസ്തുക്കളും കവര്‍ന്നതായും പൊലീസ് പറയുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...