കാർ യാത്രികരെ ആക്രമിച്ച് പണം കവർന്നു; പ്രധാന പ്രതി പിടിയിൽ

thiruvalla-car-attack-arres
SHARE

തിരുവല്ലയിൽ കാർ യാത്രികരെ ആക്രമിച്ച്  ഒന്നരലക്ഷം രൂപ കവർന്ന അഞ്ചംഗ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. പെരുംതുരുരുത്തി കുന്നക്കാട്ട് വീട്ടിൽ സനൽ ജോസഫ് ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 മണിക്കായിരുന്നു തിരുവല്ലയ്ക്കടുത്ത് ഇടിഞ്ഞില്ലത്ത് എം.സി റോഡിൽ കാർ യാത്രികരെ ആക്രമിച്ച് അഞ്ചംഗ സംഘം ഒന്നര ലക്ഷം രൂപ കവർന്നത്.ഈ കേസിലെ പ്രധാന പ്രതിയായ തിരുവല്ല പെരുംതുരുത്തി കുന്നക്കാട്ട് വീട്ടിൽ സനൽ ജോസഫിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റു ചെയ്തത്.

ബൈക്ക് കുറുകെ വെച്ച് കാർ തടഞ്ഞ ശേഷം  കാറിന്റെ മുൻ വശത്തെ ചില്ലടക്കം  പ്രതികൾ തകർത്തു. തുടർന്ന് യാത്രികരെ ആക്രമിച്ച ശേഷം കാറിന്റെ ഡാഷ് ബോഡിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു. തിരുവല്ല സ്വദേശിയായ ഷെറിനും സുഹൃത്ത് സന്തോഷുമാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ഷെറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതി സനൽ ജോസഫിനെ റിമാൻഡ് ചെയ്തു. മറ്റ് നാലു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും  അന്വേഷണം ഊർജിതമാക്കിയതായും തിരുവല്ല എസ് .ഐ. A അനീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...