സ്ത്രീയെ കയറിപ്പിടിച്ചു; പൊലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

tn-police-3
SHARE

മദ്യലഹരിയില്‍ സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരന് നാട്ടുകാരുടെ വക പൊതിരെ തല്ല്. ചെന്നൈയിലെ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ മര്‍ദനേറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് കാത്തുനിന്ന സ്ത്രീയെ കയറിപിടിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇടപെട്ടത്.

ഫീറ്റ് റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയത്തു അവിടെയെത്തിയ പടപളനി സ്റ്റേഷനിലെ  ഹെഡ് കോണ്‍സ്റ്റബിള്‍  രാജു യുവതിയോടു ബൈക്കില്‍ കയറാന്‍ ആവശ്യപെട്ടു. വിസമ്മതിച്ചതോടെ കയറിപിടിച്ചു. പിന്നീട് സംഭവിച്ചത് ഇതായിരുന്നു. നാട്ടുകാരുടെ വക പൊതിരെ തല്ല്.

സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണു രാജുവിനെ ആശുപത്രിയിലേക്കു മാറ്റിയത്. കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇന്ന് രാവിലെ  രാജുവിനെ അന്വേഷണ വിധേയമായി  സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...